തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്ക് എതിരെ പോരാടുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്ക് എതിരെ പോരാടും. ഇതിന് രാജ്യത്തെ വിവിധ പാര്‍ട്ടികളെ ഒന്നിപ്പിക്കും. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമെന്നും യെച്ചൂരി പറഞ്ഞു.
ജനറല്‍ സെക്രട്ടറിയായ ശേഷമുള്ള യെച്ചൂരിയുടെ ആദ്യ മെയ് ദിനമായിരുന്നു ഇത്.
അതേസമയം, മെയ് ദിനത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും മാന്യതയോടെയും അന്തസോടെയും ജീവിക്കാന്‍ അവസരമുണ്ടാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.