തെലങ്കാന: പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി

ഞായര്‍, 30 സെപ്‌റ്റംബര്‍ 2012 (16:32 IST)
PTI
PTI
തെലങ്കാന വിഷയത്തില്‍ ഉസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി. രാവിലെ ഉസ്മാനിയ സര്‍വകലാശാലയില്‍ തെലങ്കാന പ്രക്ഷോഭത്തെ അനുകൂലിക്കുന്ന വിദ്യാര്‍ഥികളും പൊലീസും തമ്മിലാണ്‌ ഏറ്റുമുട്ടിയത്‌.

തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി സംയുക്‌ത പ്രക്ഷോഭ സമിതി ഹൈദരാബാദിന്‍ ഇന്ന്‌ മാര്‍ച്ച്‌ നടത്താനിരിക്കെ പൊലീസ്‌ ഉസ്മാനിയ സര്‍വകലാശാലയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസിനുനേരെ കല്ലേറ്‌ നടത്തുകയും ചെയ്‌തു. തുടര്‍ന്നാണ് പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ തിരിഞ്ഞത്.

വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ്‌ ലാത്തിവീശുകയും കണ്ണീര്‍ വാതകപ്രയോഗം നടത്തുകയുമായിരുന്നു. തെലങ്കാന ജില്ലകളില്‍ നിന്ന്‌ പ്രക്ഷോഭകാരികള്‍ ഹൈദരാബാദില്‍ എത്തുന്നത്‌ തടയാന്‍ 42 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്‌

വെബ്ദുനിയ വായിക്കുക