തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, മത്സരിപ്പിക്കും: ഹസാരെ

ശനി, 28 ജൂലൈ 2012 (17:35 IST)
PTI
PTI
താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമാകുകയാണ്.

ഇപ്പോള്‍ നടത്തിവരുന്ന സമരത്തിന് ശേഷം താന്‍ രാജ്യം മുഴുവന്‍ സന്ദര്‍ശിക്കുമെന്ന് ഹസാരെ വ്യക്തമാക്കി. സന്ദര്‍ശനത്തിലൂടെ അര്‍ഹരായ ആളുകളെ കണ്ടെത്തും. അവരെ പരിശീലിപ്പിച്ച് പേര് ഇന്റര്‍നെറ്റില്‍ ഇടും. ഇതില്‍ മികച്ചവരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കി അവര്‍ക്ക് വേണ്ടി പ്രചാരണം നടത്തും- ഹസാരെ വിശദീകരിച്ചു.

മരണം വരെ ലോക്പാലിന് വേണ്ടി സമരം ചെയ്യുമെന്ന് ഹസാരെ പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസിനോ ബിജെപിക്കോ ഭാവിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക