തൃണമൂലിനു പിന്നില്‍ യുഎസ്: കാരാട്ട്

വ്യാഴം, 21 ഏപ്രില്‍ 2011 (17:38 IST)
PTI
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണം വരണമെന്നാണ് യുഎസ് ആഗ്രഹിക്കുന്നത് എന്ന് സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇക്കാര്യം വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ നിന്ന് വ്യക്തമാണെന്നും കാരാട്ട് പറഞ്ഞു.

മമതാ ബാനര്‍ജിയെ വളര്‍ത്തുന്നത് യുഎസ് ആണെന്ന് വിക്കിലീക്സ് ചോര്‍ത്തി പുറത്തുവിട്ട യുഎസ് നയതന്ത്ര രേഖകളില്‍ നിന്ന് വ്യക്തമാണ്. ഇതെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വിശദീകരണം നല്‍കണമെന്നും കാരാട്ട് കൊല്‍ക്കത്തയില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

2009 - ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ അയച്ച സന്ദേശത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. തൃണമൂല്‍ യുഎസുമായി സൌഹൃദം പുലര്‍ത്തുമെന്നായിരുന്നു സന്ദേശം. സംസ്ഥാനത്ത് തൃണമൂല്‍ അധികാരത്തില്‍ വരണം എന്ന് ആഗ്രഹിക്കുന്ന യുഎസ് ആണ് മമതയെയും പാര്‍ട്ടിയെയും വളര്‍ത്തുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും കാരാട്ട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക