തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റിനെതിരെയുള്ള സമരത്തിൽ വെടിവെപ്പ്; 10 പേർക്ക് ജീവൻ നഷ്ടമായി

ചൊവ്വ, 22 മെയ് 2018 (18:22 IST)
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് വിരുദ്ധ സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. 17 വയസുള്ള ഒരു കോളേജ് വിദ്യാർത്ഥിയും കൊല്ലപ്പെട്ടവരിൽ  ഉൾപ്പെടുന്നു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.സഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെ തന്നെ തൂത്തുക്കുടി നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
 
മേഖലയിൽ അഞ്ചിലേറെ ആളുകൾ ചേർന്നുള്ള പ്രകടനങ്ങളോ പ്രതിശേധങ്ങളോ പാടില്ല എന്ന് നേരത്തെ തന്നെ കളക്ടർ 144 വകുപ്പ് പ്രകരം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് ലംഘിച്ചെത്തിയ സമരക്കാർ പോലീസ് വാഹനവും സ്വകര്യ ബസ്സുകളും തകർത്തു. പൊലീസിനു നേരെ കല്ലേറും തുടങ്ങിയതോടെ വെടിവെക്കാൻ ഉത്തരവിടുകയായിരുന്നു. 
 
സംഘർഷത്തിനിടെ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാർ വാഹനങ്ങൾക്ക് തീയിടുകയും. ഓഫീസിനു നേരെ കല്ലെറിയുകയും ചെയ്തു. സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റിനെതിരെയുള്ള സമരം 100 ദിവസം കടന്നതൊടെ സമരം ശക്തിപ്പെടുത്തൻ തീരുമാനിച്ചതിന്റെ ഭാഗമായാണ്  വലിയ പ്രക്ഷോഭം ഉയർത്തി സമരക്കാർ രംഗത്ത് വന്നത്.
 
നേരത്തെ കമ്പനിക്കെതിരെ സമരസമിതി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും പിഴയടച്ച് പ്രവർത്തനം തുടരാൻ കോടതി അനനുമതി നൽകുകയായിരുന്നു.
 
സമരത്തിന് വിവിധ സംഘടനകളും കോളേജ് വിദ്യാർത്ഥികളും പിന്തുണ പ്രഖ്യാപിക്കുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽ ഹാസനും രജനികാന്തും നേരത്തെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍