തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വേദാന്ത ഗ്രൂപ് സി ഇ ഒ

ചൊവ്വ, 29 മെയ് 2018 (17:11 IST)
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപർ പ്ലാന്റ് അടച്ചു പൂട്ടാതിരിക്കാൻ നിയമ;പരമായി എല്ല നടപടികളും സ്വീകരിക്കും എന്ന് വേദാന്ത ഗ്രൂപ് സി ഇ ഒ രാംനാഥ്. കമ്പനിക്ക് പ്രവർത്തിക്കാനുള്ള അനുമതി തമിഴ്നാട് സർക്കാർ പുതുക്കി നൽകിയിട്ടില്ല. ഇതിനെതിരെ വേദാന്ത നൽകിയിരിക്കുന്ന കേസ് ചെന്നൈ ട്രിബ്യൂണൽ ജൂൺ ആറിന് പരിഗണിക്കും. എന്ന് അദ്ദേഹം പറഞ്ഞു.
 
3500 പേർ നേരിട്ട് തൊഴിൽ ചെയ്യുന്ന സ്ഥാപനമാണ് തൂത്തുക്കുടിലെ പ്ലാന്റ്. നിയമപരമായി പ്ലാന്റിനു പ്രവർത്തിക്കാമാവശ്യമായ എല്ലാ അനുമതികളും ഉണ്ട്. പിന്നെ എന്തിനാണ് പ്ലാന്റ് അടച്ചു പൂട്ടുന്നത് എന്നാണ് കമ്പനിയുടെ വാദം.  
 
അന്താരാഷ്ട്ര തുറമുഖം അടുത്തുള്ളതിനാലാണ് തങ്ങൾ പ്ലാന്റ് തുടങ്ങാനായി തൂത്തുക്കുടി തിരഞ്ഞെടുക്കാൻ കാരണം. പ്ലാന്റ് അടച്ചു പൂട്ടിയാൽ ഇന്ത്യയിൽ ചെമ്പിന് ക്ഷാമം ഉണ്ടാകും. പ്ലാന്റ് ക്യാൻസർ ഉണ്ടാക്കുന്നു എന്നത് ചില എൻ ജി ഒകൾ നടത്തുന്ന നുണ പ്രചരനമാണെന്നും രാംനാഥ് പറഞ്ഞു. 
 
പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനെതിരെ പ്രദേശവാസികളുടെ സമരത്തിലുണ്ടായ വെടിവെപ്പിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് തമിഴ്നാട് സർക്കാർ കമ്പനി അടച്ചു പൂട്ടാൻ ബില്ല് പാസാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍