തിരുനെല്‍വേലിയില്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ റിമാന്‍ഡില്‍

ഞായര്‍, 13 ഒക്‌ടോബര്‍ 2013 (12:46 IST)
PRO
PRO
തിരുനെല്‍വേലിയില്‍ എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. എയറനോട്ടിക്കല്‍ എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥിയും തൂത്തുകുടി നസറത്ത് സ്വദേശിയുമായ പിച്ച കണ്ണന്‍ (21), ശിവഗംഗ സ്വദേശിയും ബിടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയുമായ ഡാനിഷ് (22), ബിഇ സിവില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയും നാഗപട്ടണം സ്വദേശിയുമായ പ്രഭാകരന്‍ (21) എന്നിവരെയാണ് ശ്രീവൈകുണ്ഠം കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ നാങ്കുനേരി സബ്ജയിലിലേക്ക് മാറ്റി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരുനെല്‍വേലി ചൊറണ്ട സ്വദേശിയും തൂത്തുക്കുടി ഇന്‍ഫന്‍റ് ജീസസ് എന്‍ജിനീയറിങ് കോളജ് പ്രഫസര്‍ എല്‍ആര്‍ഡി സുരേഷിനെ കോളജ് കാമ്പസിനകത്ത് മൂന്നംഗ വിദ്യാര്‍ഥി സംഘം വെട്ടിക്കൊന്നത്. വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പിച്ച കണ്ണനെ സസ്പെന്‍റ് ചെയ്തതിലുള്ള വിരോധമാണ് പ്രിന്‍സിപ്പലിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

വെബ്ദുനിയ വായിക്കുക