സിനിമാ മേഖലയെ ബാധിക്കുന്ന ഈ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് രജനാകാന്ത് ട്വീറ്റ് ചെയ്തു. രജനീകാന്തിന് മുന്‍പ് കമലഹാസനും ഈ വിഷയം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സിനിമക്ക് പുതിയതായി ചുമത്തുന്ന നികുതിയെ എതിര്‍ക്കാനാണ് അയല്‍ സംസ്ഥാനങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സംസ്ഥാനത്തെ സിനിമാ മേഖലയ്ക്ക് ഗുണകരമാകുന്ന ഇടപെടലുകള്‍ നടത്തിയില്ലെന്ന് കമലഹാസന്‍ ആരോപിച്ചിരുന്നു.