പുലികള്‍ക്കെതിരെ ശ്രീലങ്കന്‍ സൈന്യം നടത്തുന്ന നടപടികളെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് ആക്രമണ സാധ്യതയുണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം.
ശ്രീലങ്കയില്‍ പുലികള്‍ക്കെതിരെയുള്ള നടപടികളെ തുടര്‍ന്ന് ഇന്ത്യ എന്ത് കരുതല്‍ സ്വീകരിച്ചു എന്ന് വിശദമാക്കുകയായിരുന്നു ചിദംബരം. തമിഴ്നാട് തീരത്ത് ആക്രമണ സാധ്യതയുള്ള വിവരം സര്‍ക്കാരിനെ അറിയിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുസജ്ജമാണെന്നും ചിദംബരം പറഞ്ഞു.
രാജ്യത്തെ 7,500 കിലോമീറ്റര്‍ നീളം വരുന്ന സമുദ്രതീരം മുഴുവന്‍ ആക്രമണ സാധ്യതയുള്ളതാണ്. തീരപ്രദേശങ്ങള്‍ക്കായി ഒരു തീരദേശ കമാന്‍ഡ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. തീരദേശ സംരക്ഷണത്തിനായി 204 പുതിയ ബോട്ടുകള്‍ കൂടി നല്‍കും. ഏപ്രില്‍ മുതല്‍ തുടങ്ങുന്ന ബോട്ട് വിതരണം അടുത്ത വര്‍ഷം സെപ്തംബറോടെ പൂര്‍ത്തിയാക്കുമെന്നും ചിദംബരം പറഞ്ഞു.