ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ ആദ്യ വിധി ഇന്ന്

വ്യാഴം, 25 ജൂലൈ 2013 (11:34 IST)
PTI
PTI
ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗ കേസിലെ ആദ്യ വിധി ഇന്ന് പ്രഖ്യാപിക്കും. ബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കാര്യത്തിലെ വിധിയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇന്ന് വിധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വാദങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു.

കേസിലെ മുഖ്യപ്രതി ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വ്യക്തി എന്ന നിലയ്ക്ക് രാജ്യത്തെ നിയമം അനുസരിച്ച് പരമാവധി ശിക്ഷ മൂന്ന് വര്‍ഷത്തെ ദുര്‍ഗുണ പരിഹാര പാഠശാല വാസം മാത്രമാണ്.

അതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ശിക്ഷാ കാലാവധി തീരുമാനിക്കാന്‍ സമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് പെണ്‍കുട്ടിയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചതെന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് മൊഴി നല്‍കിയിരുന്നു.

ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ബസില്‍ വച്ച് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക