ഡല്‍ഹിയിലും പരിസരത്തും ശക്തമായ ഭൂചലനം

ബുധന്‍, 19 ജനുവരി 2011 (08:28 IST)
PTI
ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളായ നോയ്ഡയിലും ഗാസിയാബാദിലും ബുധനാഴ്ച വെളുപ്പിന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.4 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുലര്‍ച്ചെ 1:55 ന് ആണ് ഡല്‍ഹിയിലും പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. 40 സെക്കന്റോളം നീണ്ടുനിന്ന ഭൂചലനത്തില്‍ വിടുകള്‍ക്ക് കുലുക്കം അനുഭവപ്പെടുകയും വാതിലുകള്‍ ശക്തമായി അടയുകയും ചെയ്തത് നഗരവാസികളെ പരിഭ്രാന്തരാക്കി. തുടര്‍ ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് ഭയന്ന് മിക്കവരും വീടിനു വെളിയിലാണ് രാത്രി കഴിച്ചുകൂട്ടിയത്.

പാകിസ്ഥാനിലെ ദല്‍ബന്ദിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പാകിസ്ഥാനോട് അടുത്ത് കിടന്ന ഇന്ത്യന്‍ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാജസ്ഥാനിലെ മിക്ക പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജയ്പൂരിലെ കെട്ടിടങ്ങളുടെ ജനാലച്ചില്ലുകള്‍ ഭൂചലനത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക