ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധന ഇന്ന് മുതല്‍

തിങ്കള്‍, 1 ഏപ്രില്‍ 2013 (09:08 IST)
PRO
PRO
വര്‍ധിപ്പിച്ച റെയില്‍വെ യാത്രാനിരക്കുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. തത്കാല്‍ റിസര്‍വേഷന്‍, ഉയര്‍ന്ന ക്ലാസുകളിലെ യാത്രാനിരക്ക്, സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ നിരക്ക്, ടിക്കറ്റ് ക്യാന്‍സലേഷന്‍ തുടങ്ങിയവയാണ് വര്‍ധിക്കുക. എന്നാല്‍ അടിസ്ഥാന യാത്രാ കൂലിയില്‍ മാറ്റമില്ല.

സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളിലെ സ്ലീപ്പര്‍ ക്ലാസിനും സെക്കന്റ് ക്ലാസിനും 10 രൂപ കൂടും. സെക്കന്റ് ക്ലാസ് തത്കാല്‍ ടിക്കറ്റ് നിരക്ക് 10 ശതമാനം വര്‍ധിക്കും. എസി തത്കാല്‍ ബുക്കിംഗിന് 30 ശതമാനമാണ് വര്‍ധന.

കണ്‍ഫേം ടിക്കസിന് 10 മുതല്‍ 50 രൂപ വരെയാണ് ക്യാന്‍സലേഷന്‍ ചാര്‍ജ്. വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റിന് ഇത് അഞ്ച് രൂപ മുതല്‍ 10 രൂപ വരെയാണ്. റയില്‍ ബജറ്റിലാണ് ഈ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.

ആറ് മാസത്തിനകം വീണ്ടും യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കും എന്നാണ് റയില്‍‌വെ അറിയിക്കുന്നത്. ഇന്ധന വില വര്‍ധന മൂലം നേരിടുന്ന പ്രതിസന്ധി മറികടക്കാനാണിത്.

വെബ്ദുനിയ വായിക്കുക