ന്യൂഡല്‍ഹി- ബാംഗ്ലൂര്‍ കര്‍ണാടക എക്സ്പ്രസില്‍ ട്രോളിബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി വണ്ടിയില്‍ കയറ്റിയതാണെന്നു കരുതുന്നു.
തിങ്കളാഴ്ച രാത്രി ഈ വണ്ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആഗ്രയിലെ രണ്ടു റെയില്‍വേ പൊലീസുകാരുടെ പരിശോധനയിലാണ് എസ്-9 കോച്ചില്‍ ബാഗ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മഥുര സ്റ്റേഷനില്‍ ഇറക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
സംഭവത്തില്‍ അന്വേഷണത്തിന് റെയില്‍വേ പൊലീസിന്റെ ഒരു സംഘത്തെ ഡല്‍ഹിയിലെ അന്വേഷണത്തിന് അയച്ചിട്ടുണ്ട്. കര്‍ശനമായ പരിശോധനയുള്ള ന്യൂഡല്‍ഹി സ്റ്റേഷനില്‍നിന്ന് ബാഗ് എങ്ങനെ ട്രെയിനില്‍ കയറ്റാനായിയെന്നാണ് പൊലീസിനെ കുഴയ്ക്കുന്നത്.