ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞു: 16 അമര്‍നാഥ് തീര്‍ഥാടകര്‍ മരിച്ചു

വെള്ളി, 27 ജൂലൈ 2012 (11:52 IST)
PRO
PRO
ജമ്മു കശ്മീരില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. അമര്‍നാഥ് തീര്‍ഥാടകരാണ് മരിച്ചത്. 16 പേര്‍ക്ക് പരുക്കേറ്റു.

വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. 34 തീര്‍ഥാടകരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. സാംബ ജില്ലയിലെ ഒരു മലയിടുക്കിലേക്കാണ് ട്രക്ക് മറിഞ്ഞത്. ഒമ്പത് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ജൂലൈ 14-ന് അമര്‍നാഥ് തീര്‍ഥാടകരുമായി പോയ ബസ് മറിഞ്ഞ് 15 പേര്‍ മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക