ട്രംപുമായി സംസാരിക്കാന്‍ തയ്യാറാക്കിയ പേപ്പര്‍ കാറ്റില്‍ പറന്നു; മോദിയെ നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ബുധന്‍, 28 ജൂണ്‍ 2017 (09:24 IST)
അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വലിയൊരു നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ട്രംപുമായി സംയുക്ത പ്രസ്താവന നടത്തുന്നതിനായി മോദി തയ്യാറാക്കി വെച്ചിരുന്ന പേപ്പറുകള്‍ കാറ്റില്‍ പറന്നു പോകുകയായിരുന്നു.
 
എന്നാല്‍ ട്രംപിന്റെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്ന മോഡിക്ക് പേപ്പറുകള്‍ പറന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല.   
എന്നാല്‍ ഇതു ശ്രദ്ധയില്‍പ്പെട്ട ഡോവല്‍ ഉടന്‍ തന്നെ എഴുന്നേറ്റ് പ്രസ്താവനകള്‍ അടങ്ങിയ പേപ്പറുകള്‍ ശേഖരിക്കുകയും അത് അടുക്കി പ്രധാനമന്ത്രിയെ ഏല്‍പ്പിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക