ടോര്‍ച്ചിന്റെ വെട്ടത്തില്‍ പ്രസവ ശസ്ത്രക്രിയ!

ബുധന്‍, 20 ജൂണ്‍ 2012 (17:13 IST)
PRO
PRO
കനത്ത മഴയെ തുടര്‍ന്ന് ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയപ്പോള്‍ സര്‍ജന്മാര്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്നത് വരെ വൈദ്യുതി വന്നതുമില്ല. ഭോപ്പാലിലെ ജെ പി ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് ശസ്ത്രക്രിയ നടന്നത്.

അടിയന്തര ഘട്ടങ്ങളില്‍ വൈദ്യുതി ലഭിക്കാതിരിക്കുന്നത് ഇവിടെ പതിവ് സംഭവമാണെന്ന് ആശുപത്രി ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു.

ഓട്ടോ-ചാര്‍ജ്ജര്‍ ഇല്ലാത്ത ജനറേറ്റര്‍ ആണ് ഇവിടെയുള്ളത്. അത് പ്രവര്‍ത്തിച്ച് തുടങ്ങാന്‍ തന്നെ വളരെ താമസിക്കും. അതീവ ശ്രദ്ധ പുലര്‍ത്തേണ്ട ഓപ്പറേഷന്‍ തീയേറ്ററിലും ഐ സി യുവിലും വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.

വെബ്ദുനിയ വായിക്കുക