2ജി സ്‌പെക്ട്രം കേസില്‍ പ്രധാനമന്ത്രിക്ക് ജെപിസിയുടെ ക്ലീന്‍ ചിറ്റ് നല്‍കിയതായി സൂചന. പി.ചിദംബരത്തെയും ജെപിസി കുറ്റവിമുക്തനാക്കി. ടെലികോം നയത്തെക്കുറിച്ച് മുന്‍ മന്ത്രി രാജ പ്രധാനമന്ത്രിയെ അറിയിച്ചില്ല. തീരുമാനത്തില്‍ മുഖ്യപങ്ക് രാജയ്ക്കാണെന്നും ജെപിസി വ്യക്തമാക്കി. റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കാനുള്ള ജെപിസി യോഗം ഈ മാസം 25ന് നടക്കും.
പ്രധാനമന്ത്രി ജെപിസിക്ക് മുന്നില്‍ ഹാജരായി നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ ജെപിസിയിലെ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജെപിസിക്ക് മുമ്പില്‍ പ്രധാനമന്ത്രി ഹാജരാകേണ്ടതില്ലെന്നായിരുന്നു ജെപിസിയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട്.
2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് എ രാജ പറഞ്ഞിരുന്നത്. ഇക്കാര്യം വിശദീകരിക്കാന്‍ ജെപിസിക്ക് മുമ്പില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന് രാജ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ രാജയ്ക്ക് ജെപിസി അനുമതി നല്‍കിയിരുന്നില്ല.