ഞാന്‍ എന്തിനേയോ ഭയക്കുന്നു, പക്ഷേ ധൈര്യം കൈവിടില്ല: മനീഷാ കൊയ്‌രാള
വ്യാഴം, 3 ജനുവരി 2013 (12:46 IST)
PRO
PRO
ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയ്ക്ക് വിധേയയാകുന്ന ബോളിവുഡ് നടി മനീഷാ കൊയ്‌രാളയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു. മനീഷ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ആദ്യ കീമോയ്ക്ക് വിധേയയാകാന്‍ പോകുന്നു. ഞാന്‍ എന്തിനേയോ ഭയക്കുന്നു. പക്ഷേ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടും. ഞാന്‍ പ്രാര്‍ത്ഥനയിലാണ്. കുടുംബത്തിന്റെ പിന്തുണയേക്കുറിച്ചും മനീഷ പറയുന്നുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും മനീഷ നന്ദി പറഞ്ഞു.