രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഒളിമ്പിക് ഹീറോകള്‍ അല്ലെന്ന് ബോളിവുഡ് താരം അനുപം ഖേര്‍. ജെ എന്‍ യുവില്‍ എത്തിയപ്പോഴാണ് അനുപം ഖേര്‍ ഇങ്ങനെ പറഞ്ഞത്. തന്റെ പുതിയ ചിത്രമായ ‘ബുദ്ധ ഇന്‍ എ ട്രാഫിക് ജാമി’ന്റെ സ്ക്രീനിങിനു വേണ്ടിയായിരുന്നു അദ്ദേഹം ജെ എന്‍ യു കാമ്പസില്‍ എത്തിയത്.
രാജ്യത്തിനെതിരെ സംസാരിച്ചവര്‍ക്ക് ജാമ്യം ലഭിച്ചത് ഒളിമ്പിക് മെഡല്‍ കിട്ടിയത് പോലെയാണ് ആഘോഷിക്കുന്നത്. കനയ്യ കുമാര്‍ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. എന്നാല്‍, ഒളിമ്പിക്സില്‍ മെഡല്‍ ലഭിച്ച പോലെയുള്ള സ്വീകരണമാണ് അയാള്‍ക്ക് ലഭിക്കുന്നത്. അയാള്‍, സച്ചിനോ സൈനയോ ഹനുമന്തപ്പയോ അല്ല. രാജ്യത്തിനെതിരെ സംസാരിക്കുന്ന ആളെ എങ്ങനെ ഒരു ഹീറോയായി വാഴ്ത്താന്‍ കഴിയുമെന്നും അനുപം ഖേര്‍ ചോദിച്ചു.
കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുടെ പേരുകളൊന്നും പരാമര്‍ശിക്കാതെ ആയിരുന്നു അനുപം ഖേറിന്റെ വിമര്‍ശനം. ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനു നടുവില്‍ ആയിരുന്നു ചിത്രത്തിന്റെ സക്രീനിങ് ജെ എന്‍ യു കാമ്പസില്‍ നടന്നത്.