ജെറ്റ് എയര്‍വേയ്സും ഇത്തിഹാദും ഒപ്പുവെച്ച ഓഹരി കൈമാറ്റ കരാര്‍ വിവാദത്തില്‍

ബുധന്‍, 3 ജൂലൈ 2013 (19:58 IST)
PRO
PRO
ജെറ്റ് എയര്‍വേയ്സും ഇത്തിഹാദ് എയര്‍വേയ്സും തമ്മില്‍ ഒപ്പുവെച്ച ഓഹരി കൈമാറ്റ കരാര്‍ വിവാദത്തില്‍. ഇരു വിമാന കമ്പനികള്‍ക്കും നിര്‍ണായകമായ 2058 കോടി രൂപയുടെ കരാര്‍ അനന്തമായി നീളുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഓഹരി കൈമാറ്റ കരാര്‍ പ്രകാരം ഇത്തിഹാദ് വാങ്ങുന്ന ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ ജെറ്റില്‍ അവര്‍ക്ക് അമിതമായ അവകാശങ്ങള്‍ ലഭിക്കുന്നുവെന്നാണ് പരാതി. ഇതേകുറിച്ചുള്ള സംശയത്തെ തുടര്‍ന്ന് വിദേശ നിക്ഷേപ പ്രേത്സാഹന ബോര്‍ട്ട് കരാറിന് അംഗീകാരം നല്‍കിയില്ല. ഇതിന് തൊട്ടു പിറകെ ഇന്ത്യയിലെ വിമാന സര്‍വീസുകളിലെ 36,700 സീറ്റ് അബുദാബിക്ക് അനുവദിക്കാന്‍ ഇന്ത്യയും അബുദാബിയും തമ്മില്‍ ഉഭയകക്ഷി കരാര്‍ ഒപ്പുവെച്ചതും വിവാദത്തിലായി.

ഏപ്രില്‍ 24ന് ജെറ്റും ഇത്തിഹാദും കരാര്‍ ഒപ്പിട്ടെങ്കിലും അതിന് അംഗീകാരം വൈകുകയാണ്. പ്രശ്നങ്ങള്‍ തലപൊക്കിയയോടെ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത് വൈകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വെബ്ദുനിയ വായിക്കുക