ജെഎന്‍യു തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് സമ്പൂര്‍ണ പരാജയം
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (14:54 IST)
PRO
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സീറ്റിലും എസ്എഫ്ഐക്ക് തോല്‍വിയെന്ന് റിപ്പോര്‍ട്ട്.
തീവ്ര ഇടതുപക്ഷ സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന് (ഐസ) നാലു ജനറല്‍ സീറ്റും പതിനാല് കൗണ്‍സില്‍ സീറ്റുമാണ് ലഭിച്ചത്. ഡിഎസ്എഫ്, എന്‍എസ്‌യു, എബിവിപി എന്നിവര്‍ക്ക് ഒരു സീറ്റ് വീതം ലഭിച്ചു.
ആദ്യമായാണ് ജെഎന്‍യുവില്‍ മത്സരിച്ച എല്ലാ സീറ്റുകളിലും എസ്എഫ്ഐ തോല്‍ക്കുന്നത്. വന്‍ ഭൂരിപക്ഷത്തിനാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ ഐസ നേടിയത്.