ജിഎസ്ടി കൗൺസിലിന്റെ പങ്ക് എന്താണെന്ന് അറിയണോ?

വെള്ളി, 30 ജൂണ്‍ 2017 (17:14 IST)
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരം ജിഎസ്ടി കേന്ദ്ര സർക്കാർ നടപ്പിലാകുകയാണ്.  എന്നാല്‍ ഈ പദ്ധതി വലിയ ആശങ്കയാണ് സാധാരണക്കാരില്‍ ഉണ്ടാക്കുന്നത്. ഉപഭോഗത്തെ ആസ്പദമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചിട്ടുള്ള നികുതിയാണ് ചരക്കുസേവന നികുതി. 
 
കേന്ദ്രധനമന്ത്രിയും (ചെയർമാൻ), സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രി, നികുതി മന്ത്രിമാരുമാണ് കൗൺസിലിലുള്ളത്. കേന്ദ്രവും സംസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളും ചുമത്തുന്ന നികുതികുളില്‍ ഏതൊക്കെ ജിഎസ്ടിയിൽ ലയിപ്പിക്കേണ്ടതെന്ന് ജിഎസ്ടി കൗൺസിലാണ് ശുപാർശ നൽകുന്നത്. 
 
സംസ്ഥാനങ്ങൾ തമ്മിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും ജിഎസ്ടി സംബന്ധിച്ചു പൊരുത്തക്കേടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയെന്നത് ഈ കൗൺസിലിന്റെ പ്രധാന ചുമതലയാണ്. ജിഎസ്ടി കൗൺസിൽ തീരുമാനിക്കുന്നത് ജിഎസ്ടി യോഗത്തിൽ ഹാജരായി വോട്ടു ചെയ്യുന്ന അംഗങ്ങളുടെ നാലിൽ മൂന്നു വോട്ടിങ് ശക്തിയുടെ ഭൂരിപക്ഷത്തിലാകും. 

വെബ്ദുനിയ വായിക്കുക