ജാലിയന്‍വാല ബാഗ് ബ്രിട്ടന്റെ ചരിത്രത്തിലെ നാണംകെട്ട സംഭവം: ഡേവിഡ് കാമറൂണ്‍
ബുധന്‍, 20 ഫെബ്രുവരി 2013 (13:25 IST)
PTI
PTI
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമൃത്‌സറില്‍ എത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജാലിയന്‍വാലാ ബാഗ് സന്ദര്‍ശിച്ചു. 1919ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ അത്യന്തം നാണംകെട്ട സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. അവിടെ നടന്നത് ഒരിക്കലും മറക്കാന്‍ കഴിയില്ല. സമാധാനപരമായ പ്രതിഷേധങ്ങളെ എന്നും പിന്തുണയ്ക്കുന്നവരാണ് യു കെ എന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ജാലിയന്‍വാലാ ബാഗ് സ്മാരകത്തിലെ വിസിറ്റേഴ്സ് ബുക്കില്‍ എഴുതിച്ചേര്‍ത്തു. സുവര്‍ണ്ണ ക്ഷേത്രവും കാമറൂണ്‍ സന്ദര്‍ശിച്ചു.
ജാലിയന്‍വാലാ ബാഗില്‍ സമാധാനപരമായി പ്രതിഷേധിച്ച ആയിരത്തോളം ഇന്ത്യക്കാര്‍ക്ക് നേരെയാണ് ബ്രിട്ടിഷ് പട വെടിയുതിര്‍ത്തത്. ജാലിയന്‍വാലാ ബാഗ് ദുരന്തത്തില്‍ ഖേദം രേഖപ്പെടുത്തിയ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് കാമറൂണ്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് കാമറൂണ്‍ ഇന്ത്യയില്‍ എത്തിയത്.
ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല ‘പൈശാചികമായ’ സംഭവമാണെന്ന് 1920ല്‍ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ അഭിപ്രായപ്പെട്ടിരുന്നു. 1997ല്‍ അമൃത്‌സര്‍ സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഈ സംഭവം വേദനിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ചരിത്രം തിരുത്തിയെഴുതാന്‍സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. പക്ഷേ കൂട്ടകൊലയിലെ മരണസംഖ്യ പെരുപ്പിച്ചുകാട്ടുകയായിരുന്നു എന്നാണ് അവരുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ പറഞ്ഞത്. ഇത് വിവാദമാകുകയും ചെയ്തു.