ജമ്മുവില്‍ 25 കിലോ ആര്‍ഡി‌എക്സ് കണ്ടെടുത്തു

ബുധന്‍, 8 ഏപ്രില്‍ 2009 (14:45 IST)
അനനന്തനാഗ് ജില്ലയിലെ ബിജ്ബഹര റയില്‍വെ സ്റ്റേഷനില്‍ ട്രാക്കില്‍ നിന്ന് 25 കിലോ ഗ്രാം ആര്‍‌ഡി‌എക്സ് കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രിയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത് എന്ന് അധികൃതര്‍ പറഞ്ഞു.

പാകിസ്ഥാനില്‍ നിന്നുള്ള താലിബാന്‍‌കാര്‍ ഗുരേസിലൂ‍ടെ നുഴഞ്ഞുകയറ്റം നടത്തുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത വാര്‍ത്തയും വന്നിരിക്കുന്നത്. ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് സമയത്ത് ആക്രമണം നടത്താ‍നായി നൂറ് കണക്കിന് ഭീകരര്‍ നുഴഞ്ഞ് കയറ്റം നടത്താനായി തയ്യാറായി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുരേസിലൂടെ 28-30 ഭീകരര്‍ നുഴഞ്ഞ് കയറി എന്നാണ് കരുതുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാണ് ഗുരേസിന് 60 കിലോമീറ്റര്‍ ചുറ്റളവില്‍ സൈന്യം വലയം തീര്‍ത്തിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക