ചൈനീസ് കൈയേറ്റം: കരസേനാ മേധാവി റിപ്പോര്‍ട്ട് നല്‍കി

വ്യാഴം, 2 മെയ് 2013 (17:14 IST)
PRO
PRO
ലഡാക്കിലെ ചൈനീസ് കൈയ്യേറ്റത്തെക്കുറിച്ച് കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് കാബിനെറ്റ് സുരക്ഷാകാര്യ സമിതിക്ക് മുന്‍പാകെ വിവരങ്ങള്‍ കൈമാറി. ഇക്കാര്യത്തെക്കുറിച്ച് ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം വ്യക്തമാക്കി.

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നാല്‍പതോളം വരുന്ന സൈനികരാണ് സ്ഥലത്ത് തമ്പടിച്ചിട്ടുള്ളത്. പടിഞ്ഞാറന്‍ ലഡാക്കിലെ ഡൌലാറ്റ് ബിംഗ് ഓള്‍ഡി സെക്ടറിലാണ് ഏപ്രില്‍ അഞ്ചിന് ചൈനീസ് സേന കൈയ്യടക്കിയത്. 19 കിലോമീറ്ററോളം ഇന്ത്യന്‍ ഭാഗത്തേക്കാണ് ചൈനീസ് സംഘം കൈയ്യേറിയിരിക്കുന്നത്.
ചൈനീസ് സൈന്യത്തിന്‍റെ കൈയ്യേറ്റത്തെതുടര്‍ന്ന് ഇരു രാജ്യങ്ങളിലെ സേനയും ഫ്ലാഗ് മീറ്റ് നടത്തിയിരുന്നു. എന്നാല്‍ ഫ്ലാഗ് മീറ്റുകള്‍ പരാജയപ്പെടുകയാണുണ്ടായത്. ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞ് കയറിയിട്ടില്ല എന്ന നിലപാടില്‍ ചൈന ഉറച്ചുനില്‍ക്കുകയാണ്.

സ്ഥലത്തെ സ്ഥിതിഗതികളെക്കുറിച്ച് കരസേനാ മാധാവി വളരെ ദീര്‍ഘമായ റിപ്പോര്‍ട്ടാണ് സുരക്ഷാ കമ്മറ്റിക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുള്ളത്. യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിരോധ വകുപ്പ് മന്ത്രി ഏകെ ആന്‍റണി, വിദേശ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക