ചെന്നൈയില്‍ ബോംബ് ഭീഷണി

Webdunia
വെള്ളി, 2 മെയ് 2014 (11:35 IST)
ചെന്നൈയില്‍ വീണ്ടും ബോംബ് ഭീഷണി. ചെന്നൈ എക്സ്പ്രസ് അവന്യു മാളിലാണ് ബോംബ് ഭീഷണി. മാളില്‍നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിക്കുന്നു. 
 
ചെന്നൈ സെന്‍‌ട്രല്‍ റെയില്‍‌വേ സ്റ്റേഷനില്‍ ബോംബ് സ്ഫോടനമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാസന്നാഹമാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. 
 
സംഭവത്തിന് ഐ‌എസ്‌ഐ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഐ‌എസ്‌ഐ ഭീകരന്‍ അഷ്‌റഫ് അലിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ഇതിനിടെ ഐ‌എസ്‌ഐ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ശ്രീലങ്കന്‍ പൌരന്മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.