ആനന്ദിലെ കസോര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് അക്രമണം ഉണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരെയും 20 മിനിട്ടോളം തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. സംഘത്തിലെ 5 പേരുടെ വിവരങ്ങള്‍ നല്കി ശൈലേഷ് പൊലീസിന് ശനിയാഴ്ച തന്നെ പരാതി നല്‍കിയിരുന്നു. പശുവിന്റെ തോലുരിക്കുന്നത് ദുര്‍ഗന്ധം പരത്തുന്നുവെന്ന് ആരോപിച്ച് രോഹിത് വാസിലെ വീട്ടിലെത്തിയാണ് ഇവര്‍ തങ്ങളെ മര്‍ദിച്ചതെന്ന് ശൈലേഷ് പരാതിയില്‍ പറയുന്നു. സംഭവമായി ബന്ധപ്പെട്ട് സൊചിത്ര പൊലീസ് കേസെടുത്തിട്ടുണ്ട്.