ഗോവയില്‍ നേവി ഹെലികോപ്റ്റര്‍ തകര്‍ന്നു; 3 മരണം

തിങ്കള്‍, 15 ഒക്‌ടോബര്‍ 2012 (13:20 IST)
PRO
PRO
ഗോവയിലെ ഡബോളിം വിമാനത്താവളത്തില്‍ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.

തിങ്കളാഴ്ച രാവിലെയാണ് അപകടം. ലാന്‍ഡിംഗിനിടെ ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു.

രണ്ട് പൈലരുമാരും മറ്റൊരാളുമാണ് മരിച്ചത്.

വെബ്ദുനിയ വായിക്കുക