ഗോപാല്‍ സുബ്രഹ്മണ്യം വിവാദത്തില്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ്
ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിയമനത്തെ എതിര്‍ത്ത സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയമാണെന്നും ഇത്തരം സംഭവങ്ങള്‍ വര്‍ത്തിക്കരുതെന്നും ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ കത്ത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച കത്തില്‍ ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു തീരുമാനമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.