ഗു​ജ​റാ​ത്ത് വി​ക​സ​ന പാ​ത​യിലാണെന്ന് പ്ര​ധാ​ന​മ​ന്ത്രി; ആദ്യ കാലങ്ങളിലെ വികസനം തടഞ്ഞത് മുന്‍ കേന്ദ്രസര്‍ക്കാരുകളെന്ന് വിമര്‍ശനം

Webdunia
ഞായര്‍, 22 ഒക്‌ടോബര്‍ 2017 (14:49 IST)
ഗു​ജ​റാ​ത്തിന്റെ വി​ക​സ​ന​ത്തെ ശ​രി​യാ​യ പാ​ത​യി​ലെ​ത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞെന്ന്  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മു​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രു​ക​ൾ ത​ട​സ​പ്പെ​ടുത്തിയ പല വികസന പ്രവര്‍ത്തങ്ങളും സംസ്ഥാനത്ത് കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞെന്നും മോദി പറഞ്ഞു.  
 
താന്‍ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കുന്ന വേളയില്‍ നി​ര​വ​ധി ത​ട​സ​ങ്ങ​ളാ​ണ് കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ഉ​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്തിന്റെ വി​ക​സ​ന​ത്തെ ത​ട​യാ​നായിരുന്നു അന്ന് കേ​ന്ദ്രം ശ്ര​മി​ച്ച​തെന്നും മോദി കൂട്ടിച്ചേര്‍ത്തു
 
ഭ​വ്ന​ഗ​റി​ലെ ഖോ​ഗയില്‍​നി​ന്ന് കാം​ബേ ഉ​ൾ​ക്ക​ട​ലിലെ ബ​റോ​ച്ചി​ലേ​ക്കു​ള്ള ഫെ​റി​ബോ​ട്ട് സ​ർ​വീ​സി​nte ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. 615 കോ​ടി രൂ​പ​യാ​ണ് റോ-​റോ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ മൊ​ത്തം ചെ​ല​വ്. ഡി​സം​ബ​റി​ൽ ഗു​ജ​റാ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ​യാ​ണു വമ്പൻ പ​ദ്ധ​തി​ക​ളു മാ​യു​ള്ള മോ​ദി​യു​ടെ ഈ സ​ന്ദ​ർ​ശ​നം. 
Next Article