ഭീകരാക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യാത്രക്കാരെ കൂടുതല്‍ ശ്രദ്ധയോടെ നിരീക്ഷിക്കാനും സംശയകരമായ രീതിയില്‍ പെരുമാറുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലഷ്കര്‍ ഭീകരന്‍ അജ്മല്‍ അമിര്‍ കസബിനെ മോചിപ്പിക്കാനായി ഭീകരര്‍ മുംബൈ വിമാനത്താവളം ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം സന്ദേശം ലഭിച്ചിരുന്നു. ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.