ഗാന്ധിജി ബുദ്ധിമാനായ ബനിയയെന്ന് വിശേഷിപ്പിച്ച് അമിത് ഷാ; ജാതി പറഞ്ഞുള്ള ഈ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു

ശനി, 10 ജൂണ്‍ 2017 (15:24 IST)
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഗാന്ധിജിയെ ബുദ്ധിമാനായ ബനിയ എന്ന് വിശേഷിപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഛത്തീസ്ഗഢില്‍ ഒരു പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കുടാതെ സ്വാതന്ത്ര്യ സമരത്തിന് മാത്രമുള്ള ഒരു ഉപാധിയായാണ് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അത് വ്യത്യസ്ത ആശയങ്ങളുള്ളവരുടെ ഒരു കൂട്ടമായിരുന്നു. അല്ലാതെ എന്തെങ്കിലും ആശയത്തിന് പുറത്ത് രൂപീകരിച്ച പാര്‍ട്ടിയല്ല അതെന്നും അമിത് ഷാ ചൂണ്ടികാട്ടി. 
 
ഇവിടെയായിരുന്നു മഹാത്മാ ഗാന്ധിയുടെ ദീര്‍ഘവീക്ഷണം ഉണ്ടായത്. അദ്ദേഹം ബുദ്ധിമാനായ ഒരു ബനിയന്‍ ആയിരുന്നുവെന്നു എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെയാണ് സ്വാതന്ത്ര്യാനന്തരം പാര്‍ട്ടി പിരിച്ച് വിടണമെന്ന് ഗാന്ധിപറഞ്ഞതെന്നും അമിത് ഷാ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക