ക്ലാസ് മുറിയില്‍ അധ്യാപകരുടെ കാമകേളി കണ്ട വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

ശനി, 1 ജൂണ്‍ 2013 (17:14 IST)
WD
WD
ക്ലാസ് മുറിയില്‍ അധ്യാപകര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കണ്ട വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ റോബിനെയാണ് അധ്യാപകരമായ അജിതും അഞ്ജലിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മുസാഫര്‍നഗര്‍ ജില്ലയിലെ തിത്‌വി പ്രദേശത്തിലെ പ്രൈമറി സ്കൂളിലാണ് ആഭാസകരമായ സംഭവം നടന്നത്.

തന്റെ സുഹൃത്തിനെ കാണാനായി സ്കൂളില്‍ പോയ റോബിന്‍ തെറ്റായ ക്ലാസ് മുറിയില്‍ എത്തി. ആ മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി ക്ലാസ് മുറി ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോള്‍ അധ്യാപകരായ അജിത്തും അഞ്ജലിയും വിവസ്ത്രരായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് റോബിന് കാണാന്‍ സാധിച്ചത്.

കുപിതരായ അധ്യാപകര്‍ റോബിനെ ക്ലാസിനുള്ളിലേക്ക് വലിച്ച് കയറ്റുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് റോബിന്‍ പീഡനവിവരം വീട്ടുകാരെ അറിയിച്ചു. അധ്യാപകരെ പുറത്താക്കണമെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു.

സ്കൂള്‍ അധികൃതരുടെ പരാതിയില്‍ അധ്യാപകരായ അജിത്തിനും അഞ്ജലിക്കുമെതിരെ പൊലീസ് കേസ് റജിസ്‌റ്റര്‍ ചെയ്തു.

വെബ്ദുനിയ വായിക്കുക