ക്രൂരമായി കൂട്ടമാനഭംഗം ഒടുവില്‍ വീട്ടമ്മയെ കണ്ണ് ചൂഴ്ന്ന് എടുത്ത് വാഹനത്തില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി
ചൊവ്വ, 26 നവംബര്‍ 2013 (10:46 IST)
PRO
ആസാമില്‍ വീട്ടമ്മയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം വാഹത്തില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. ആസാമിലെ ലക്കിംപുര്‍ ജില്ലയിലാണ് ക്രൂരമായ കൂട്ട ബലാത്സംഗവും കൊലപാതകവും നടന്നത്.
ലക്കിംപുര്‍ ജില്ലയിലെ ബോഗിനാഡിയിലെ സ്‌കൂളില്‍നിന്ന് മകളെ കൂട്ടിവരാന്‍ പുറപ്പെട്ട യുവതി ടെമ്പോയില്‍ കയറി. എന്നാല്‍ വണ്ടിയിലുണ്ടായിരുന്ന നാലുപേര്‍ ഇവരെ മാറി മാറി ക്രൂരമായി പീഡിപ്പിച്ച ശേഷം കണ്ണ് ചൂഴ്‌ന്നെടുത്ത് പുറത്തേക്കെറിയുകയായിരുന്നു.
തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കറ്റ് ബോഗിനാഡി പൊലീസ് സ്റ്റേഷന് സമീപം റോഡരികില്‍ കിടന്ന ഇവരെ നാട്ടുകാരാണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രോഷാകുലരായ നാട്ടുകാരും വനിതാസംഘടനകളും കുറ്റവാളികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീയുടെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു.
തുടര്‍ന്ന് ജില്ലാഭരണകൂടം സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.