കൊല്‍ക്കത്തയില്‍ വന്‍ വിമാനദുരന്തം ഒഴിവായി

ശനി, 19 മെയ് 2012 (11:34 IST)
PRO
PRO
കൊല്‍ക്കത്തയിലെ എന്‍എസ്‌സിബി രാജ്യന്തര വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം ഒഴിവായി. ജെറ്റ് എയര്‍വേസ് വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. പോര്‍ട്ട് ബ്ലയറില്‍ നിന്ന് വരികയായിരുന്ന ജെറ്റ് എയര്‍വേസ് വിമാനം, അറ്റകുറ്റപ്പണി നടക്കുകയായിരുന്ന റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് പൈലറ്റിന് മുന്നറിയിപ്പ് ലഭിച്ചു.

തുടര്‍ന്ന് വിമാനം മറ്റൊരു റണ്‍‌വേയില്‍ ലാന്റ് ചെയ്തു. 86 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക