കൊലപാതക കേസിലെ പ്രതികള്‍ തിഹാര്‍ ജയിലില്‍ മരിച്ച നിലയില്‍
വ്യാഴം, 14 മെയ് 2015 (15:34 IST)
തിഹാര്‍ ജയിലിലെ രണ്ടു തടവുകാരെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിതേഷ്(32), അമിത്(26) എന്നിവരാണ് മരിച്ചത്.
കൊലപാതക കേസിലെ പ്രതികളാണ് ഇരുവരും. എട്ടാം നമ്പര്‍ ജയിലിനുള്ളിലാണ് ഇവരുടെ മൃതദേഹം കണ്ടത്തെിയത്.
തടവുകാര്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. തിഹാര്‍ ജയിലില്‍ ഈ വര്‍ഷം ഇതുവരെ 25 തടവുകാരാണ് മരിച്ചത്.