ലുങ്കിയുടുത്ത് കുറച്ച് സുന്ദരിമാർ നിരനിരയായി നില്ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ കഴിഞ്ഞയിടെ വിറൽ ആയിരുന്നു. എന്നാൽ, ഈ ചിത്രത്തെക്കുറിച്ച് അറിഞ്ഞതൊന്നും സത്യമല്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. ട്വിറ്റർ, ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി ആയിരുന്നു ചിത്രം പ്രചരിച്ചത്.
കോളജിൽ ജീൻസ് നിരോധിച്ചതിൽ പ്രതിഷേധിച്ച് ആയിരുന്നു ഈ പെണ്‍കുട്ടികൾ ലുങ്കി ഉടുത്തത് എന്നായിരുന്നു ചിത്രത്തോടൊപ്പം വന്ന വാര്‍ത്ത. എന്നാൽ, മലയാളി പെണ്‍കുട്ടികൾ ലുങ്കി ഉടുത്തെന്നുള്ള ചിത്രം ശരിയാണെങ്കിലും വാര്‍ത്ത ശരിയല്ലായിരുന്നു.
പിന്നെ എന്താണു ഈ ചിത്രത്തിനു പിന്നിലെ വാര്ത്തഎന്നാണോ ? 2015 ഓഗസ്റ്റിൽ ആയിരുന്നു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മഹേഷ് ബാബുവിന്റെ ' സ്രിമന്തുടു' എന്നാ ചിത്രം റിലീസ് ആയതിനു തൊട്ടു പിന്നാലെ ആയിരുന്നു പെണ്‍കുട്ടികൾ ലുങ്കിയുടുത്ത ചിത്രം വിറൽ ആയത്. മഹേഷ് ബാബുവിന്റെ ആരാധകരായ യു എസ് മലയാളികളായ പെണ്‍കുട്ടികൾ ആയിരുന്നു ചിത്രത്തിനു പിന്നിൽ. മിഡ് ഡെ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.