കേരളത്തിന്റെ വിജയന്‍ ‘ജനപ്രിയ ഇന്ത്യന്‍’

ബുധന്‍, 18 മാര്‍ച്ച് 2015 (09:59 IST)
ഈ വര്‍ഷത്തെ സി എന്‍ എന്‍ - ഐ ബി എന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മലയാളി ഐ പി എസ് ഓഫിസര്‍ പി വിജയന്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയില്‍ നിന്ന് വിജയന്‍ പുരസ്കാരം ഏറ്റുവാങ്ങി. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനൊപ്പം വിജയന്‍ പുരസ്കാരം പങ്കിടുകയായിരുന്നു.
 
കേരള പൊലീസിന്റെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഷാഡോ പൊലീസ്, പുണ്യം പൂങ്കാവനം തുടങ്ങിയ പദ്ധതികളെ വിജയത്തിലെത്തിച്ചത് പി വിജയനായിരുന്നു. ഇത് പരിഗണിച്ചാണ് അവാര്‍ഡ്. 
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യന്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്. സമാധാന നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി, ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ എസ് ആര്‍ ഒ, മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ല, ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി എന്നിവര്‍ക്കും വിവിധ കാറ്റഗറികളില്‍ അവാര്‍ഡുകള്‍ ലഭിച്ചു.
 

വെബ്ദുനിയ വായിക്കുക