ഇന്തോ യു.എസ് ആണവ കരാറിനു മേല്‍ ഇടതുപക്ഷം അയവുവരുത്തിയെന്ന് കരുതി കേന്ദ്രസര്‍ക്കാര്‍ ആശ്വസിക്കേണ്ടെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി എ.ബി.ബര്‍ദന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ സി.പി.ഐ സംഘടിപ്പിച്ച റാലി ഡല്‍ഹിയില്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്‍ടോബര്‍ 22 ന് നടക്കുന്ന ആണവ പാനല്‍ യോഗത്തില്‍ ഇടതുപക്ഷത്തിന്‍റെ ആശങ്ക കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് കരുതുന്നത്. പൊതുമിനിമം പരിപാടിയില്‍ നിന്ന് വ്യതി ചലിച്ചുള്ള ഒരു പരിപാടിയും ഇടതുപക്ഷം പിന്തുണക്കില്ല.
വിലക്കയറ്റം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. സ്ഥിരത ലഭിച്ചുവെന്ന് കരുതി കേന്ദ്രസര്‍ക്കാര്‍ സന്തോഷിക്കേണ്ട-ബര്‍ദന്‍ പറഞ്ഞു.
ഐക്യപുരോഗമന സഖ്യ സര്‍ക്കാര്‍ കരാര്‍ നടപ്പിലാക്കുന്നതിനു മുമ്പ് പുനരാലോചന നടത്തണമെന്ന് ബര്‍ദന്‍ ഓഗസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.സാമ്രാജിത്വ നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നതു കൊണ്ടാണ് വിലക്കയറ്റം ഉണ്ടാകുന്നതെന്നും ബര്‍ദന്‍ പറഞ്ഞിരുന്നു