കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് രാജിവച്ചു
ശനി, 21 ഡിസംബര്‍ 2013 (12:38 IST)
PTI
PTI
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് രാജിവച്ചു. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഴിച്ചുപണിയുടെ ഭാഗമായാണ് രാജി. കോണ്‍ഗ്രസിന്റെ സംഘടനാപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇത്.
പാര്‍ട്ടിയിലെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ജയന്തി നടരാജന് അറിയിച്ചു.
ജയറാം രമേശ് കൈകാര്യം ചെയ്തിരുന്ന വനം പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി ജയന്തി നടരാജന് 2011 ജൂലായ് 12നാണ് ചുമതലയേറ്റത്.
രാജീവു് ഗാന്ധിയുടെ നിരീക്ഷണത്തിലൂടെയാണു് ജയന്തി നടരാജന് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വരുന്നതു്. തമിഴ്നാട്ടില്‍ നിന്ന് മൂന്നുതവണ അവര്‍ രാജ്യസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു.