കേന്ദ്രസർക്കാർ രക്ഷപ്പെടുത്തിയ മലയാളി പ്രവാസികൾക്ക് വേണ്ടി ആരാണ് പണം നൽകിയെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമോ എന്ന് സുഷമാ സ്വരാജ്

വ്യാഴം, 12 മെയ് 2016 (18:52 IST)
പ്രവാസി വിഷയത്തില്‍ ഉമ്മന്‍‌ചാണ്ടിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. വിവിധ ഗൾഫ് മേഖലകളിൽ നിന്നും കേന്ദ്രസർക്കാർ രക്ഷപ്പെടുത്തിയ ആയിരക്കണക്കിന് മലയാളി പ്രവാസികൾക്ക് വേണ്ടി ആരാണ് പണം നൽകിയെന്ന് ഉമ്മൻ ചാണ്ടിയോട് സുഷമാസ്വരാജ്. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഉമ്മന്‍‌ചാണ്ടിക്കെതിരെ സുഷമസ്വരാജ് രംഗത്തെത്തിയത്.
 
ഇറാഖ്, ലിബിയ, യെമൻ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ആയിരക്കണക്കിന് മലയാളികളെയാണ് കേന്ദ്രസർക്കാർ രക്ഷിച്ചത്. ഇതിനൊക്കെ ആരാണ് പണം നൽകിയതെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണം. സുഷമാ സ്വരാജ് തന്റെ ട്വിറ്ററിൽ കുറിച്ചു. താങ്കളാണ് ഈ വിവാദം തുടങ്ങി വച്ചത്. നമ്മൾ പ്രവർത്തിക്കുന്നത് നമ്മുടെ പൗരന്മാർക്ക് വേണ്ടിയാണെന്നും സുഷമാസ്വരാജ് ഉമ്മൻചാണ്ടിയെ ഓർമ്മിപ്പിച്ചു.
 
ലിബിയയിലെ ആഭ്യന്തരകലാപത്തിൽ കുടുങ്ങിക്കിടന്ന 29 മലയാളികളെ കൊണ്ടുവരാനുള്ള ചെലവ് കേരളമാണ് വഹിച്ചതെന്ന തരത്തിലുളള ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെയാണ് സുഷമാസ്വരാജ് ട്വിറ്ററിൽ പ്രതികരിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക