ഭീകരവാദം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തേണ്ട കാലം കഴിഞ്ഞുവെന്ന് ബി ജെ പി നേതാവ് എല്‍ കെ അദ്വാനി. മുംബൈ സ്‌ഫോടനത്തിന്റെ പേരില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയോ ആഭ്യന്തര മന്ത്രിയെയോ പഴിചാരി കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നും അദ്വാനി പറഞ്ഞു.
ഭീകരവാദം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നയം മാറ്റണം. ഇല്ലെങ്കില്‍ ഇത്തരം സ്‌ഫോടനങ്ങള്‍ രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും തിരിച്ചറിയണമെന്നും അദ്വാനി പറഞ്ഞു.
ടു ജി സ്‌പെക്‌ട്രം കേസില്‍ ഒരു മുന്‍മന്ത്രി ജയിലിലായെങ്കിലും സഖ്യം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഡി എ കെയെ സംരക്ഷിക്കുയാണെന്നും അദ്വാനി പറഞ്ഞു.