കേദാര്‍നാഥ്- ബദരീനാഥ് തീര്‍ത്ഥാടനം മൂന്നുവര്‍ഷത്തേക്ക് നിര്‍ത്തി വച്ചു
വെള്ളി, 21 ജൂണ്‍ 2013 (18:35 IST)
PTI
ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ് - ബദരീനാഥ് തീര്‍ത്ഥാടനയാത്ര മൂന്നുവര്‍ഷത്തേക്ക് നിര്‍ത്തി വച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കനത്ത നാശനഷ്‌ടമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
രണ്ടിടങ്ങളിലും കനത്ത നാശനഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അനേകം വിശ്വാസികള്‍ സന്ദര്‍ശനം നടത്തുന്ന ഈ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ശേഷിക്കുന്നത് രണ്ട് ക്ഷേത്രങ്ങള്‍ മാത്രമാണെന്നും അടുത്ത മൂന്ന് വര്‍ഷത്തേക്ക് യാത്ര നടക്കില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന.
60,000 പേരാണ് ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 22 ഹെലികോപ്‌ടര്‍ കൂടി അയച്ചിട്ടുണ്ട്.
മോശം കാലാവസ്‌ഥ രക്ഷാ പ്രവര്‍ത്തനങ്ങളെ ആകെ താറുമാറാക്കി. നേരിട്ടിട്ടുള്ള ഏറ്റവും ദുഷ്‌ക്കരമായ രക്ഷാ പ്രവര്‍ത്തനം എന്നാണ് സൈന്യം അഭിപ്രായപ്പെട്ടത്.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കനത്ത മഴയാണ് ഉത്തരാഖണ്ഡില്‍ രേഖപ്പെടുത്തിയത്. 72.3 മില്ലീമീറ്റര്‍ മഴ സാധാരണഗതിയില്‍ രേഖപ്പെടുത്താറുള്ള ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം പെയ്‌തത് 385.1 മില്ലിമീറ്റര്‍ മഴയാണ്. ഇതിന് പുറമേ സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വന്‍ നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലെ 90 ധര്‍മശാലകള്‍ (സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകള്‍) പ്രളയജലത്തില്‍ ഒഴുകിപ്പോയി. ഇവിടെയുണ്ടായിരുന്നവരെക്കുറിച്ച് ഒരു വിവരവുമില്ല. നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും ചെളിയും പാറകളുമാണ് അവശേഷിക്കുന്നത്.
കൈലാസനാഥനായ ശിവന്‍റെ ഇരിപ്പിടമെന്ന് വിശ്വസിക്കപ്പെടുന്നതാണ് ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കേദാര്‍നാ ഥ് ക്ഷേത്രം. ക്ഷേത്രം ആറടി ഉയര ത്തില്‍ ചെളിയില്‍ മുങ്ങിയനിലയിലാ ണ്. ഒഴുകിവന്ന കൂറ്റന്‍ പാറ ക്ഷേത്രത്തിനു മുന്നിലുറച്ചതിനാല്‍ ഇതില്‍ തട്ടി വെള്ളവും പാറക്കഷണങ്ങളും രണ്ടുവശത്തേക്കും ഒഴുകിപ്പോയതിനാലാണ് ക്ഷേത്രം തകരാതിരുന്നത്. എന്നാല്‍, ക്ഷേത്രത്തോടു ചേര്‍ന്നുള്ള സമുച്ചയങ്ങളെല്ലാം തകര്‍ന്നു. പ്രദേശത്തെ 60 ഗ്രാമങ്ങള്‍ ഒലിച്ചുപോയി.