കേദാര്‍നാഥ് ക്ഷേത്രത്തിന് വന്‍വിള്ളലുകള്‍; ശ്രീകോവില്‍ ഭദ്രം!
ബുധന്‍, 17 ജൂലൈ 2013 (08:16 IST)
PRO
ഹിമാലയന്‍ സുനാമിയെന്ന പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ വന്‍ വിള്ളലുകള്‍ ഉണ്ടായതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഒഫ് ഇന്ത്യയുടെ പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ക്ഷേത്ര ശ്രീകോവിലിന് കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ 11 ന് ക്ഷേത്രം സന്ദര്‍ശിച്ച എഎസ്ഐ ഡെറാഡൂണ്‍ സര്‍ക്കിളിലെ മൂന്നംഗ സംഘമാണ് ഇപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇത് പ്രാഥമിക വിലയിരുത്തല്‍ മാത്രമാണെന്നും വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമേ ക്ഷേത്രങ്ങള്‍ക്കും മറ്റും സംഭവിച്ച് ആഘാതത്തെപ്പറ്റി വ്യക്തമാകുകയുളളൂവെന്നും എഎസ്ഐ അസിസ്റ്റന്റ് ഡയറക്‌ടര്‍ ജനറല്‍ ഡോ ബി ആര്‍ മണി വ്യക്തമാക്കി.