കേദാര്‍നാഥ്‌: 21 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഞായര്‍, 11 ഓഗസ്റ്റ് 2013 (10:42 IST)
PRO
മിന്നല്‍ പ്രളയവും പേമാരിയും തകര്‍ത്തെറിഞ്ഞ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്‌ മേഖലയിലെ നഷ്ടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്‌ 21 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.

കഴിഞ്ഞ ദിവസം സേന നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇനിയും മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ പുതഞ്ഞുകിടക്കുന്നതായിട്ടാണ് അറിയാന്‍ സാധിക്കുന്നത്.

വെബ്ദുനിയ വായിക്കുക