കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 47 ആയി

ബുധന്‍, 2 ജൂലൈ 2014 (21:55 IST)
ചെന്നൈയില്‍ മുഗളിവാക്കത്തിന് സമീപം കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 47 ആയി. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. പാലക്കാട് മാത്തൂര്‍ സ്വദേശി ദിനേശ് (27) ആണ് മരിച്ചത്. ദിനേശ് ഈ കെട്ടിടത്തിന്‍റെ സൂപ്പര്‍വൈസറായിരുന്നു.

മരിച്ചവരില്‍ 14 പേര്‍ സ്ത്രീകളാണ്. ഇതുവരെ 21 പേരെ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുത്തു. മരിച്ച 47 പേരില്‍ 19 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ എത്ര പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട് എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക