കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ കൂടുതല്‍ ഡല്‍ഹിയില്‍

ഞായര്‍, 15 ജൂലൈ 2012 (17:03 IST)
PRO
PRO
രാജ്യത്ത് കുട്ടികള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത് ഡല്‍ഹിയിലാണെന്ന് റിപ്പോര്‍ട്ട്‌. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

അതേസമയം, കുട്ടികള്‍ക്കെതിരായ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കഴിഞ്ഞവര്‍ഷം 33,098 കേസുകളാണ്‌ രാജ്യത്ത്‌ രജിസ്‌റ്റര്‍ ചെയ്‌ത്. 2010നേക്കാളും 24% വര്‍ധനവാണിത്‌. 2010ല്‍ 26,694 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌.

വെബ്ദുനിയ വായിക്കുക