കുട്ടികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗം; റേഷന്‍ കടക്കാരന്റെ മകനും സുഹൃത്തുക്കളും പിടിയില്‍

വ്യാഴം, 25 മെയ് 2017 (15:24 IST)
യുപിയിലെ മുസാഫർനഗറിന് സമീപം മൻസുർപുരിൽ പ്രായപൂർത്തിയാകത്ത രണ്ടു പെൺകുട്ടികളെ ഒരു സംഘം യുവാക്കള്‍ കൂട്ടമാനഭംഗം ചെയ്തു. റേഷന്‍ വിതണക്കാരന്റെ മകനും സുഹൃത്തുക്കളുമാണ് കുട്ടികളെ തോക്കിൻമുനയിൽ നിർത്തി മാനഭംഗപ്പെടുത്തിയത്.
 
റേഷന്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടികളെ കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയുമായിരുന്നു. നടന്ന കാര്യങ്ങള്‍ കുട്ടികള്‍ വീട്ടുകാരോട് പറയുകയും തുടര്‍ന്ന് കുട്ടികളുടെ വീട്ടുകാര്‍ പൊലീസില്‍ പരതിപ്പെട്ടു. സംഭവത്തില്‍ റേഷൻ കടക്കാരന്റെ മകൻ രാഹുൽ സുഹൃത്തുക്കളായ രാജൻ, സച്ചിൻ, രോഹിത്, അങ്കിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  

വെബ്ദുനിയ വായിക്കുക