കിരണ്‍ ബേദിയെ പ്രകീര്‍ത്തിച്ച് എഎപി നേതാവ് ശാന്തി ഭൂഷണ്‍

വ്യാഴം, 22 ജനുവരി 2015 (12:45 IST)
അടുത്തമാസം നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിയെ അഭിനന്ദിച്ച് ആം ആദ്‌മി പാര്‍ട്ടി നേതാവ് ശാന്തി ഭൂഷണ്‍ ‍.അരവിന്ദ് കെജ്‌രിവാളിനെ പോലെ തന്നെ നല്ലയാളാണ് കിരണ്‍ ബേദിയെന്നും ശാന്തി ഭൂഷണ്‍ പറഞ്ഞു.
 
അവര്‍ കഴിവുള്ള ഭരണാധികാരിയാണ്. ഡല്‍ഹിക്ക് ഒരു നല്ല സര്‍ക്കാരിനെ നല്കാന്‍ അവര്‍ക്ക് കഴിയും - കിരണ്‍ ബേദിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായുള്ള ഉയര്‍ച്ചയെ പ്രശംസിച്ച് ശാന്തി ഭൂഷണ്‍ പറഞ്ഞു.
 
അതേസമയം, ശാന്തി ഭൂഷന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായവുമായി പാര്‍ട്ടി ഒരിക്കലും യോജിക്കുന്നില്ലെന്നും എ എ പി നേതാവ് അശുതോഷ് പറഞ്ഞു.
 
നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം എ എ പി നല്കിയിട്ടുണ്ടെന്നും അത് പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അശുതോഷ് പറഞ്ഞു. അതേസമയം, ശാന്തി ഭൂഷന്റെ പിന്തുണയ്ക്ക് കിരണ്‍ ബേദി നന്ദി അറിയിച്ചു.

വെബ്ദുനിയ വായിക്കുക