കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു; കോണ്‍ഗ്രസ് വിട്ടു
ബുധന്‍, 19 ഫെബ്രുവരി 2014 (11:54 IST)
PTI
PTI
ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു. തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള ബില്‍ ലോക്സഭ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം തന്റെ എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവച്ചിട്ടുണ്ട്.
ഭരണ- പ്രതിപക്ഷങ്ങളുടെ ഗുഢാലോചനയുടെ ഭാഗമായാണ് തെലങ്കാന ബില്‍ ലോക്‌സഭയില്‍ പാസാക്കിയതെന്ന് കിരണ്‍കുമാര്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ നടപടി തെലുങ്ക് ജനതയെ മുഴുവന്‍ വിഷമത്തിലാക്കുന്നതാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലാണ് അന്ധ്രാവിഭജനം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാവല്‍ മുഖ്യമന്ത്രിയാകാനില്ലെന്ന് കിരണ്‍കുമാര്‍ വ്യക്തമാക്കി. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഏഴോളം മന്ത്രിമാരും 50 എംഎല്‍എമാരും ഇന്ന് രാജിവയ്ക്കുമെന്നും സൂചനകളുണ്ട്.
കിരണ്‍കുമാര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം ആന്ധ്രയുടെ പുതിയ മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.